തകർന്ന മൈനാഗപ്പള്ളി വെട്ടിക്കാട്ട് റെയിൽവേ ഗേറ്റ്-മാവേലി തെക്കതിൽ റോഡ്
ശാസ്താംകോട്ട: റോഡ് നിർമാണം പൂർത്തീകരിക്കാൻ നടപടിയില്ലാത്തതുമൂലം യാത്ര ദുരിതപൂർണം. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കടപ്പ 16-ാം വാർഡിൽ വെട്ടിക്കാട്ട് റെയിൽവേ ഗേറ്റ് മുതൽ ആരംഭിച്ച് മാവേലി തെക്കതിൽ ഭാഗത്തുകൂടി വി.എം.കെ ഓഡിറ്റോറിയം ജങ്ഷനിൽ അവസാനിക്കുന്ന റോഡിന്റെ തുടക്കഭാഗത്ത് നിർമാണം നടത്തുന്നതിലാണ് അനാസ്ഥ.
മറ്റ് ഭാഗത്ത് റോഡ് ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും തുടക്കഭാഗത്ത് 100 മീറ്ററോളം ഭാഗത്ത് റോഡ് നിർമിച്ചിട്ടില്ല. അതിനാൽ ഈ ഭാഗത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ഈ ഭാഗം റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമാണ്. നിലവിലെ നിയമമനുസരിച്ച് ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് റെയിൽവേ അനുമതി നൽകാറില്ല. എന്നാൽ നിബന്ധനകൾക്ക് വിധേയമായി നിർമാണ പ്രവർത്തനം നടത്തുന്നതിന് റെയിൽവേ അനുമതി വാങ്ങിയെടുക്കാനാവും.
ഇത്തരത്തിൽ ഇവിടെ ഇന്റർലോക്ക് പാകി റോഡ് നിർമിക്കുന്നതിന് മുമ്പ് റെയിൽവേ അനുമതി കൊടുത്തെങ്കിലും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ഇവിടം ഒഴിവാക്കി റോഡ് നിർമാണം നടത്തുകയായിരുന്നെന്ന് സമീപവാസികൾ ആരോപിക്കുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.