Posted On
date_range Updated On
date_range വ്യാപാരിയിൽനിന്ന് പണം തട്ടി കാറിൽ രക്ഷപ്പെട്ട പ്രതി പിടിയിൽ
ശാസ്താംകോട്ട: ശൂരനാട് തെക്ക് പതാരത്ത് വ്യാപാരിയിൽനിന്ന് പണം തട്ടി കാറിൽ രക്ഷപ്പെട്ട സംഘത്തിലെ പ്രധാനപ്രതി പിടിയിൽ. തഴവ വളാലിൽ മുക്കിന് സമീപം രശ്മി ഭവനത്തിൽ അമ്പിളി എന്ന അജിത്കുമാർ (34) ആണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരോധിത പുകയില ഉൽപന്നങ്ങളും പഴയ വാഹനങ്ങളും നൽകാമെന്ന രീതിയിൽ വ്യാപാരികളെ പ്രലോഭിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണിയാൾ. ജില്ലയിലെ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. പള്ളിശ്ശേരിക്കൽ സ്വദേശിയുടെ പണം അപഹരിച്ച കേസിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.