ത​ണ്ണീ​ർ​ത​ട അ​തോ​റി​റ്റി സം​ഘം ന​ട​ത്തു​ന്ന വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഡോ.​പി.​കെ ഗോ​പ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ശാസ്​താംകോട്ട തടാകതീരത്ത്​ വിവരശേഖരണം

ശാ​സ്താം​കോ​ട്ട: ത​ണ്ണീ​ർ​ത​ട അ​തോ​റി​റ്റി സം​ഘം ത​ടാ​ക തീ​ര​ത്തെ വീ​ടു​ക​ളി​ൽ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി. പു​ന്ന​ക്കാ​ട്, രാ​ജ​ഗി​രി, വി​ള​ന്ത​റ, തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ത​ടാ​ക​ത്തോ​ട് ചേ​ർ​ന്ന​വീ​ടു​ക​ളി​ലാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി ത​ടാ​ക​ത്തി​നു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ, ത​ടാ​ക ജ​ല​ത്തി​ന്റെ ശു​ദ്ധ​ത, ത​ടാ​ക സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി എ​ന്തെ​ല്ലാം പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്ത​ണം, മ​ത്സ്യ​ങ്ങ​ളു​ടെ ല​ഭ്യ​ത, തീ​ര ശോ​ഷ​ണം തു​ട​ങ്ങി​യ വി​വി​ര​ങ്ങ​ളാ​ണ്​ ശേ​ഖ​രി​ക്കു​ന്ന​ത്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജി​ലെ എ​ൻ.​എ​സ്.​എ​സ്, ഭൂ​മി​ത്ര​സേ​ന ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ, കാ​യ​ൽ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യും ഉ​ണ്ട്. വെ​റ്റ്ലാ​ൻ​ഡ്​ ഇ​ന്റ​ർ നാ​ഷ​ന​ൽ സൗ​ത്ത് ഏ​ഷ്യ പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ്​ സാ​ക്ഷി സൈ​നി, ത​ണ്ണീ​ർ​ത്ത​ട സ്പെ​ഷ്യ​ലി​സ്റ്റ്​ ര​വി പ്ര​കാ​ശ് മാ​ഞ്ചി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ത​ണ്ണീ​ർ ത​ട അ​തോ​റി​റ്റി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റു​മാ​രാ​യ ശെ​ൽ​വി, അ​ഖി​ല എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ ഗോ​പ​ൻ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​യ​ൽ കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ എ​സ്. ദി​ലീ​പ് കു​മാ​ർ, ടി. ​സി​നു, രാ​ഹു​ൽ, സു​നി​ൽ, കോ​ഡി​നേ​റ്റ​ർ ല​ക്ഷ്മി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Data collection on Shastamkota lake shore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.