കൊല്ലത്തിന്‍റെ 'തപാൽ ഹൃദയം' മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം

കൊ​ല്ലം: ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച്​ ജി​ല്ല​യി​ൽ വേ​ഗ​ത്തോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും ത​പാ​ൽ വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന ​കൊ​ല്ലം ആ​ർ.​എം.​എ​സ്​ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​കു​മ്പോ​ൾ പ്ര​തി​ഷേ​ധ​വും ചൂ​ടു​പി​ടി​ക്കു​ന്നു.

ലോ​ക​ത്തി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും എ​ത്തു​ന്ന ത​പാ​ലു​ക​ൾ വേ​ർ​തി​രി​ച്ച്​ കൊ​ല്ലം ജി​ല്ല​യി​ൽ ആ​ക​മാ​ന​വും ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​രെ എ​ത്തി​ക്കു​ക​യും അ​വി​​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ എ​ത്തി​ച്ച്​ വേ​ർ​തി​രി​ച്ച്​ ​ പ​ല​യി​ട​ത്തേ​ക്കും അ​യ​ക്കു​ക​യും ചെ​യ്യു​ന്ന ജി​ല്ല​യി​ലെ 'ത​പാ​ൽ ഹൃ​ദ​യ'​മാ​ണ്​ സ്ഥ​ലം​മാ​റ്റ​ൽ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ സോ​ർ​ട്ടി​ങ്​ കേ​ന്ദ്രം മാ​റ്റി​യാ​ൽ റൂ​ട്ട്​​മാ​പ്പ്​ ഉ​ൾ​​പ്പെ​ടെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്​ സ​ർ​ക്കി​ൾ ത​ല​ത്തി​ൽ​നി​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്ക്​ കൈ​മാ​റി​ക്ക​ഴി​ഞ്ഞ​താ​യാ​ണ്​ വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ​​സോ​ർ​ട്ടി​ങ്​ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ ഏ​തു നി​മി​ഷ​വും ഉ​ത്ത​ര​വ്​ വ​രു​ക​യും പി​ന്നാ​ലെ ന​ട​പ്പാ​കു​ക​യും ചെ​യ്യും എ​ന്ന​താ​ണ്​ നി​ല​വി​ലെ സ്ഥി​തി.

മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കൊ​ല്ലം ആ​ർ.​എം.​എ​സ്​ ദി​നം​പ്ര​തി അ​ര​ല​ക്ഷ​ത്തോ​ളം ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളാ​ണ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഇ​വി​ട​ത്തെ സ്പീ​ഡ്​ പോ​സ്റ്റ്​ ത​രം​തി​രി​ക്ക​ൽ 2008ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ ദി​നം​പ്ര​തി 7000ത്തോ​ളം വ​രു​ന്ന ര​ജി​സ്​​ട്രേ​ഡ്​ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ത​രം​തി​രി​ക്കു​ന്ന​ത്​ കൂ​ടി തി​രു​വ​ന​ന്ത​പു​രം ഹ​ബി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ നീ​ക്കം. ഇ​തോ​ടെ സാ​ധാ​ര​ണ ത​പാ​ൽ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​കു​ക​യും ​ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നി​ന്​ ക്ര​മേ​ണ പൂ​ട്ടു​വീ​ഴു​ക​യും ചെ​യ്യും എ​ന്ന​താ​ണ്​ മു​ന്നി​ലു​ള്ള ഭീ​ഷ​ണി.

അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യി​ൽ ഏ​റ്റ​വും വ​ലു​ത്​

സം​സ്ഥാ​ന​ത്തെ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന 13 ആ​ർ.​എം.​എ​സു​ക​ളി​ൽ ഏ​റ്റ​വും വ​ലു​താ​ണ്​ കൊ​ല്ല​ത്തേ​ത്. തി​രു​വ​ന​ന്ത​പു​രം ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​രു​മാ​നം ത​പാ​ൽ വ​കു​പ്പി​ന്​ ല​ഭി​ക്കു​ന്ന​തും ഇ​വി​​ടെ​നി​ന്നാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്​ കൊ​ല്ലം ആ​ർ.​എം.​എ​സ്​ എ​ൽ-1 നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ക​യും ഇ​ൻ​ട്രാ സ​ർ​ക്കി​ൾ ഹ​ബ്​ ഇ​വി​ടെ തു​ട​ങ്ങു​ക​യും വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​രു​ന്ന​ത്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ച്ചാ​ണ്​ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്കം.

തി​രു​വ​ന​ന്ത​പു​രം സോ​ർ​ട്ടി​ങ്​ ഹ​ബി​ലേ​ക്ക്​ ര​ജി​സ്​​റ്റേ​ർ​ഡ്​ ത​പാ​ൽ മാ​റ്റി​യാ​ൽ വ​രു​മാ​ന​മി​ല്ലാ​ത്ത സാ​ധാ​ര​ണ ത​പാ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്രം മാ​ത്ര​മാ​കു​ക​യും ഇ​തു​ചൂ​ണ്ടി​ക്കാ​ട്ടി അ​ട​ച്ചു​പൂ​ട്ടാ​ൻ എ​ളു​പ്പ​മാ​കു​ക​യും ചെ​യ്യും. നി​ല​വി​ൽ 75ഓ​ളം സ്ഥി​രം ജീ​വ​ന​ക്കാ​രും 50 ഓ​ളം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​ണ്​ കൊ​ല്ലം ആ​ർ.​എം.​എ​സി​ൽ ​ജോ​ലി​നോ​ക്കു​ന്ന​ത്. ഇ​വ​രി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​രെ പ​ല​യി​ട​ങ്ങ​ളി​ലേ​ക്ക്​ സ്ഥ​ലം മാ​റ്റു​മ്പോ​ൾ താ​ൽ​ക്കാ​ലി​ക​ക്കാ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്ട​മാ​കും. ജി​ല്ല​യി​ലെ ത​പാ​ൽ വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത​യും വേ​ഗ​വും കൃ​ത്യ​ത​യും ഇ​തോ​ടെ കൂ​പ്പു​കു​ത്തു​ക​യും ചെ​യ്യും.

ക​ന​ത്ത​ പ്ര​തി​ഷേ​ധം

കൊ​ല്ലം ആ​ർ.​എം.​എ​സ്​ മാ​റ്റു​ന്ന​തി​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ്​ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ര​ങ്ങേ​റു​ന്ന​ത്. എ​ന്നാ​ൽ, അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച കൊ​ല്ലം ആ​ർ.​എം.​എ​സി​ന്​ മു​ന്നി​ൽ നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ പോ​സ്റ്റ​ൽ എം​പ്ലോ​യീ​സി​ന്‍റെ (എ​ൻ.​എ​ഫ്.​പി.​ഇ) നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ധ​ർ​ണ ന​ട​ത്തും. ആ​ഗ​സ്റ്റ്​ ഒ​ന്നു​ മു​ത​ൽ ജി​ല്ല​യി​ലു​ട​നീ​ളം പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റും. ആ​ഗ​സ്റ്റ്​ 10ന്​ ​ആ​ർ.​എം.​എ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രെ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ എ​ൻ.​എ​ഫ്.​പി.​ഇ, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ നാ​ഷ​ന​ൽ പോ​സ്റ്റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​ഫ്.​എ​ൻ.​പി.​ഒ) എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​നും നോ​ട്ടീ​സ്​ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

News Summary - protest against revoking Kollam R.M.S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.