സെമിനാർ

കൊട്ടാരക്കര: 'സ്​ത്രീ സുരക്ഷയും വനിത സംവരണ ബില്ലി‍ൻെറ കാലിക പ്രസക്തിയും' വിഷയം സംബന്ധിച്ച് വെട്ടിക്കവല കണ്ണംകോട് നടന്ന വനിത വനിത കമീഷൻ അംഗം അഡ്വ. എം.എസ്.​ താര ഉദ്​ഘാടനം ചെയ്തു. സി.പി.ഐ വെട്ടിക്കവല ലോക്കൽ സമ്മേളത്തി‍ൻെറ ഭാഗമായിട്ടായിരുന്നു . ജില്ല പഞ്ചായത്തംഗം സുനിത രാജേഷ്, മഹിള സംഘം മണ്ഡലം പ്രസിഡന്‍റ്​ ശോഭനാകുമാരി, സെക്രട്ടറി അജിത സുരേഷ്, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ജി.ആർ. രാജീവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. മഹേഷ്, ശ്രീജ അജികുമാർ, വിഭാവതിഅമ്മ, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിൽ മോഷണം: പ്രതി അറസ്റ്റിൽ (ചിത്രം) കൊട്ടാരക്കര: ഉമ്മന്നൂർ ധർമശാസ്​താ ക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ. കല്ലിയോട് ചരുവിള പുത്തൻവീട്ടിൽ അജീഷ്​കുമാർ (36)നെയാണ് അറസ്റ്റ് ചെയ്തത്. മൂന്നിന്​ രാത്രി ഇയാൾ ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിത്തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന വഞ്ചിയുടെ പൂട്ട് പൊളിച്ച് മോഷണം നടുത്തുകയായിരുന്നു. കൊട്ടാരക്കര ഐ.എസ്​.എച്ച്​.ഒ ജോസഫ് ലിയോൺ, എസ്​.ഐ ദീപു, എസ്​.ഐ രാജീവ്, എസ്​.ഐ ബിജു, എസ്​.ഐ ജോൺസൻ, എ.എസ്​.ഐ അജയൻ, ഹോം ഗാർഡ് തുളസീധരൻ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.