പ്രതിഷേധം

ശാസ്താംകോട്ട: ഇന്ധന-പാചക വാതക വിലവർധനയിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങളിലും പ്രതിഷേധിച്ച് ആർ.എസ്.പി നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രതിഷേധ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്​തു. കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ്​ ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. തുണ്ടിൽ നിസാർ, എസ്. ബഷീർ, എസ്. വേണുഗോപാൽ, സുഭാഷ്.എസ് കല്ലട, എസ്. ശശികല, മായാ വേണുഗോപാൽ, വിഷ്ണു സുരേന്ദ്രൻ, മുൻഷീർ ബഷീർ, രാമൻപിള്ള, തുളസീധരൻ പിള്ള, ശ്രീകുമാർ, വിജയൻ പിള്ള, പി.കെ. സദാശിവൻ, ഷാജു ശൂരനാട് എന്നിവർ സംസാരിച്ചു. ഫോട്ടോ: വിലക്കയറ്റത്തിനെതിരെ ആർ.എസ്.പി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ചക്കുവള്ളിയിൽ നടത്തിയ പ്രതിഷേധ പരിപാടി ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.