പ്രകാശനം

കരുനാഗപ്പള്ളി: കോഴിക്കോട് ഖുർആൻ പഠന വേദിയുടെ ആഭിമുഖ്യത്തിൽ റമദാന്റെ മുന്നോടിയായി കെ.എ. ഹാരിസ് റഷാദി രചിച്ച 'വിശുദ്ധിയുടെ വിളംബരവുമായി പരിശുദ്ധ റമദാൻ', കൊട്ടുകാട് അബ്ദുൽ സലാം മുസ്​ലിയാർ രചിച്ച 'വിജ്ഞാനദീപം' എന്നിവ ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, നാസർ പോച്ചയിലിന് നൽകി ചെയ്തു. മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. നൗഷാദ് തേവറ, നൈസാം, നാസർ അമ്പീത്തറ എന്നിവർ സംസാരിച്ചു. ചിത്രം: കരുനാഗപ്പള്ളി കോഴിക്കോട് ഖുർആൻ പഠനവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക തൊടിയൂർ മുഹമ്മദ് കുഞ്ഞ്​ മൗലവി നാസർ പോച്ചയിലിന്​ പുസ്തകം കൈമാറി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.