കൊട്ടിയം: 'വിജ്ഞാനവും കേരളവും' വിഷയത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ആസൂത്രണസമിതി അംഗം എം. വിശ്വനാഥൻ വിഷയം അവതരിപ്പിച്ചു. ശ്രീകുമാർ പാരിപ്പള്ളി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്. നാസർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ. സദാനന്ദൻ പിള്ള, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ദിജു, ശ്രീജ ഹരീഷ് ,സോമനാഥൻ, അബൂബേക്കർ കുഞ്ഞ്, ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്കറിയ തോമസ് അനുസ്മരണം കൊല്ലം: കേരള കോൺഗ്രസ് (സ്കറിയ തോമസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി സ്ഥാപക നേതാവായ സ്കറിയ തോമസിൻെറ ഒന്നാം ചരമ വാർഷികദിനം സ്മൃതിദിനമായി ആചരിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും രകതദാനം നടത്തി. സാബു ബെനഡിക്ട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് പെരിനാട് വിജയൻ ഉദ്ഘാടനം ചെയ്തു. മേടയിൽ ബാബു, സുരേഷ് ചിറക്കര, ബിനു കൊല്ലം, ടി.എസ്. തോംസൺ, ആന്‍റണി വടക്കുംതല, ഫിലിപ് കോശി, ലാൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.