(ചിത്രം) കൊല്ലം: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന ടി. നാണു മാസ്റ്ററുടെ രണ്ടാം ചരമവാർഷികാചരണം ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്‍റ് പി. ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.വി. ശശികുമാരന്‍നായര്‍, എം.ഡി. ഫിലിപ്പ്, സുഭാഷ് പതാരം, മണിയാര്‍ ബാബു, കെ. അശ്വിനികുമാര്‍, ബിനുകോശി ചൊവ്വള്ളൂര്‍, കെ.സുന്ദരേശന്‍, എന്‍.നന്ദകുമാര്‍, ടി.ഡി.ശരത്ചന്ദ്രന്‍, കരിക്കോട് അഷറഫ്, ചവറ ജയകുമാര്‍, ടി ശിവാനന്ദന്‍, പ്രശാന്തന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. യോഗം വിളിക്കണം കൊല്ലം: കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കാൻ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണമെന്ന് എൻ.എൽ.സി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് കുണ്ടറ എസ്. രാജീവ് അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി ആർ.കെ. ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറിമാരായ വി.എസ്. ഉണ്ണിത്താൻ, സലീം കരുനാഗപ്പള്ളി, രാധാകൃഷ്ണപിള്ള, മോഹനദാസ്, സുഗതൻ പറമ്പിൽ, നാസർ കുളത്തൂപ്പുഴ, ലാൽജി പ്രസാദ്, ടി.പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.