(ചിത്രം) കണ്ണനല്ലൂർ: കന്നട ഭാഷയിൽ ഡോക്ടറേറ്റ് നേടിയ കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി അംഗം ഡോ. സുഷ്മ ശങ്കറിന് കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി . കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന സ്വീകരണ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അബൂബക്കർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. പു.ക.സ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജ കുമാരി, പഞ്ചായത്തംഗങ്ങളായ ഷീബ ടീച്ചർ, ഷാനിഫ, സജാദ് സലിം, കവി മുഖത്തല ജി. അയ്യപ്പൻ പിള്ള, ലൈബ്രറി വൈസ് പ്രസിഡന്റ് അൻസാർ വിളയിൽ, സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ കരീം ഐ.അനീഷ്, റംസാ റഷീദ്, ഡി. തങ്കപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.