അനുമോദിച്ചു

ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദനചടങ്ങ് സംസ്ഥാന ഭിന്നശേഷി കമീഷണറും മുൻ ജില്ല ജഡ്ജിയുമായ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി ബോർഡ് അംഗം എസ്.എ. സെയ്ഫ് കുട്ടികളെ . പി.ടി.എ പ്രസിഡന്‍റ് അക്കരയിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി. അച്ചൻകുഞ്ഞ്, എച്ച്.എം ഒ. ബിന്ദു, വാർഡ് മെംബർ ബിനു ഐ. നായർ, പി.ടി.എ എക്സിക്യൂട്ടിവ് മെംബർമാരായ ജെ. ജോൺസൺ, ടി.എസ്. സമീർ, പ്രിയൻകുമാർ, ദീപിക രഘുനാഥ്, സന്ധ്യ, സബീന ബൈജു, അശ്വതി, ലേഖ ശങ്കർ എന്നിവർ സംസാരിച്ചു. ലോൺ ലൈസൻസ് - സബ്സിഡി മേള ശാസ്താംകോട്ട: വ്യവസായ വകുപ്പും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ലോൺ-ലൈസൻസ്- സബ്സിഡി മേള 24ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 8075654714.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.