കൊല്ലം: ലോക കൊതുക്ദിനാചരണ ഭാഗമായി ജില്ല പ്രാണിജന്യരോഗ നിയന്ത്രണ യൂനിറ്റില്‍ ബോധവത്കരണ നടത്തി. ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. വി. അജിത ഉദ്ഘാടനം ചെയ്തു. എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ജില്ല പ്രാണിജന്യ രോഗനിയന്ത്രണ ഓഫിസര്‍ അനില്‍ജോണ്‍, മാസ് മീഡിയ ഓഫിസര്‍ ദിലീപ് ഖാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിജയകുമാര്‍, എപ്പിഡെമിയോളജിസ്റ്റ് എസ്. പ്രിയങ്ക എന്നിവര്‍ ക്ലാസ് നയിച്ചു. ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി: അവലോകനയോഗവും കടലോര നടത്തവും ഇന്ന് കൊല്ലം: വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്ത സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ - പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി ജില്ലതല കോഓഡിനേഷന്‍ കമ്മിറ്റിയുടെ അവലോകനയോഗം ചൊവ്വാഴ്ച വൈകീട്ട് 4.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പദ്ധതിയുടെ പ്രചാരണാര്‍ഥം വൈകീട്ട് 5.30ന് കൊല്ലം ബീച്ച് കേന്ദ്രീകരിച്ച് കടലോര നടത്തവുമുണ്ടാകും. ജില്ല രക്ഷാധികാരിയായ മേയര്‍ പ്രസന്ന ഏണസ്റ്റ്, ചെയര്‍മാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, കോചെയര്‍പേഴ്‌സനായ കലക്ടര്‍ അഫ്സാന പര്‍വീണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.