സ്വാതന്ത്ര്യദിനാഘോഷം

കിളികൊല്ലൂർ: ചാത്തിനാംകുളം ഹൗസ് ഓഫ് മാത്‍സും പൗരാവലിയും ചേർന്ന് സ്വാതന്ത്ര്യദിനത്തിൽ ആദരവും അനുമോദിക്കലും നടത്തി. കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്​ഘാടനം ചെയ്തു. പൗരാവലി പ്രസിഡന്‍റ് ഓച്ചിറ യൂസുഫ്കുഞ്ഞ് അധ്യക്ഷത വഹിച്ചു. മങ്ങാട് പ്രവാസി സേവാകേന്ദ്രവും പ്രവാസി സ്വയംസഹായ സഹകരണ സംഘവും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. റിട്ട.ഡെപ്യൂട്ടി കലക്ടർ സക്കീർ ഹുസൈൻ പതാക ഉയർത്തി. സേവാ കേന്ദ്രം ഡയറക്ടർ കെ. ഹുമയൂൺ കബീർ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ: ദി പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ 75 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലൈബ്രറി പ്രസിഡന്‍റ്​ എം. സുഭാഷ് അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ അസി. പൊലീസ് കമീഷണർ ഗോപകുമാർ, ലൈബ്രറി സെക്രട്ടറി ഷാജികുമാർ, ജോയിന്‍റ്​ സെക്രട്ടറി അജിത്കുമാർ, കമ്മിറ്റി അംഗങ്ങളായ അജയകുമാർ, സുകുമാരപിള്ള, പ്രശോഭ, ലൈ​േബ്രറിയൻ അരുന്ധതിയമ്മ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.