കണ്ണനല്ലൂർ: എം.ജി യു.പി സ്കൂൾ, എം.കെ.എൽ.എം ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സ്ഥാപകനും കണ്ണനല്ലൂർ ജമാഅത്ത് പ്രസിഡന്‍റുമായിരുന്ന എം. അലിക്കുഞ്ഞുലബ്ബയുടെ ചരമവാർഷിക കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് എ. അബൂബക്കർ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മാനേജർ എ.എൽ. ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. മുൻ മാനേജർ എ.എൽ. നിസാമുദീൻ, ഹെഡ്മിസ്ട്രസ് സജീറ, ജയശ്രീ, ഷരീഫ്, റാസി എന്നിവർ സംസാരിച്ചു. ഡി. ബാലചന്ദ്രൻ പബ്ലിക് ലൈബ്രറി ഉദ്ഘാടനം മയ്യനാട്: കുറ്റിക്കാട് ഡി. ബാലചന്ദ്രൻ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ് നിർവഹിച്ചു. കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് സച്ചിൻദാസ് അധ്യക്ഷത വഹിച്ചു. സി. മനോജ്, ഫാ. ഫിലിപ് ജോൺസൺ, എൻ. ഷണ്മുഖദാസ്, കെ.എസ്. ചന്ദ്രബാബു, ബിജു കുന്നുവിള, എൻ. ശീലജ, അജു ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.