പത്തനാപുരം: ജീവനം കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജീവനം സംസ്ഥാന ട്രഷറര്‍ മുഹമ്മദ് മിര്‍സാദ് ദേശീയപതാക ഉയര്‍ത്തി. പ്രസിഡന്‍റ് പി.ജി. സന്തോഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. വഴങ്ങോട് വാര്‍ഡ് മെംബര്‍ ഡി. അജിത്, ജീവനം കാന്‍സര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു തുണ്ടില്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പുന്നല യൂനിറ്റ് സെക്രട്ടറി ഡി. ബൈജു, ജീവനം കാന്‍സര്‍ സൊസൈറ്റി ഭാരവാഹികളായ എം. ഹസന്‍ കണ്ണ്, എസ്. ശ്യാമവര്‍ണന്‍, ഡി. പ്രമോദ്, ഉദയസേനന്‍നായര്‍, സുഭാഷ്, വിഷ്ണു, ജഹാംഗീര്‍, സുനില്‍കുമാര്‍, ഡി. വിശ്വനാഥന്‍, അജീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുട്ടക്കോഴി വിൽപനക്ക് കൊല്ലം: 46 മുതല്‍ 60 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ 19ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ കുളത്തുപ്പുഴ മൃഗാശുപത്രിയില്‍ ആശുപത്രിയില്‍ വിതരണം ചെയ്യും. ബുക്കിങ്ങിന് - 9496104243, 9446181598.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.