അഡ്​മിഷൻ

കണ്ണനല്ലൂർ: എം.കെ.എൽ.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ട (മുസ്​ലിം) പ്രവേശനം ചൊവ്വാഴ്ച രാവിലെ 9.15ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രവേശനത്തിന് ഹാജരാകണം. സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാടണം -കടയ്ക്കൽ (ചിത്രം) കൊല്ലം: പൂർവികർ ജീവത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാട്ടം അനിവാര്യമാണെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവി. ജമാഅത്ത് ഫെഡറേഷൻ കൊല്ലം താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസഡിന്‍റ്​ മാർക്ക് അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. എ.കെ. ഉമർ മൗലവി മുഖ്യപ്രഭാഷണം നടത്തി, വൈ.എം. ഹനീഫാ മൗലവി, കുളത്തൂപ്പുഴ സലീം, കണ്ണനല്ലൂർ എ.എൽ, നിസാമുദ്ദീൻ, നാസർ കുഴിവേലിൽ, മൈലക്കാട് ഷാ, ഇ.കെ. സുലൈമാൻ ദാരിമി, ശാക്കിർ ഹുസൈൻ ദാരിമി, സുധീർ റോയൽ, താജുദ്ദീൻ പുനുക്കന്നൂർ, അബ്ദുൽ മജീദ് മേടയിൽ, റാഫി മൗലവി, എ.എ. വാഹിദ് പെരുമ്പുഴ, അഡ്വ. റിയാസ്​, എ.ജെ. സ്വാദിഖ് മൗലവി, ഉമറുദ്ദീൻ കരുവ, നിസാം ഉമയനല്ലൂർ, പ്രഫ. അബ്ദുൽ സലാം പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു. മാർക്ക് അബ്ദുൽസലാം (പ്രസി), കുഴിവേലിൽ നാസർ (ജന. സെക്ര), മൈലക്കാട് ഷാ (ട്രഷ) എന്നിവരുടെ നേതൃത്വത്തിലെ സമിതിയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.