വാർഷികം

കൊട്ടിയം: കൊട്ടിയം പൗരവേദിയുടെ ഒന്നാം വാർഷിക ആഘോഷവും വെബ്സൈറ്റിന്‍റെയും ഹോളിക്രോസ് ആശുപത്രിയുമായി ചേർന്നു നടത്തുന്ന ഒപ്പം പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പൗരവേദി പ്രസിഡൻറ് അഡ്വ. കൊട്ടിയം എൻ. അജിത് കുമാർ അധ്യക്ഷതവഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുതിർന്ന പൗരന്മാരെയും പ്രതിഭകളെയും ആദരിച്ചു. കൊട്ടിയം ഹോളി ക്രോസ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ, ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീല ബിനു, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ് എൽ. ജലജാകുമാരി, കൊട്ടിയം പൊലീസ് സബ് ഇൻസ്‌പെക്ടർ സുജിത് ജി. നായർ, പൗരവേദി സെക്രട്ടറി കൊട്ടിയം നൂറുദ്ദീൻ, ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. സാജൻ, ആദിച്ചനല്ലൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ്‌ ശശിധരൻ പിള്ള, പഞ്ചായത്തംഗങ്ങളായ പ്ലാക്കാട് ടിങ്കു, പി. സോണി, ശിവകുമാർ, ബാബുൽ ഖൈർ കൂട്ടായ്മ അംഗം അഡ്വ. ഹിലാൽ മേത്തർ, ജയസാഗർ, പൗരവേദി ട്രഷറർ ബിജു സൂര്യ എന്നിവർ സംസാരിച്ചു. ചിത്രം: കൊട്ടിയം പൗരവേദിയുടെ വാർഷികവും ഒപ്പം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.