പതാകദിനം

കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനവും പാർട്ടി പ്രവർത്തകരും ട്രേഡ് യൂനിയൻ നേതാക്കളുമായ എ.ആർ. റഷീദ്, എസ്​.എ. റഹ്മാൻ എന്നിവരുടെ ഓർമ പുതുക്കലും പതാക ഉയർത്തി ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റ്​ നേതാവ്​ പി. രഘുനാഥൻ ഉദ്​ഘാടനം നിർവഹിച്ചു. എ.ആർ. സവാദ്, ഷെരീർ ഹാഷിം, സലിം, അഡ്വ. അജാസ്, സമീർ ഹാഷിം, ഷെരീഫ്, യൂനുസ് എന്നിവർ പങ്കെടുത്തു. സാമൂഹിക് ജാഗരണ്‍ കാമ്പയിൻ പ്രചാരണ ജാഥ ചാത്തന്നൂര്‍: സി.ഐ.ടി.യു കര്‍ഷക സംഘത്തിന്‍റെയും കര്‍ഷകത്തൊഴിലാളി യൂനിയന്‍റെയും ആഭിമുഖ്യത്തില്‍ ജില്ലകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സാമൂഹിക് ജാഗരണ്‍ കാമ്പയിന്‍റെ ഭാഗമായി പ്രചാരണജാഥ നടത്തി. ചിറക്കര പഞ്ചായത്തില്‍ ഉളിയനാട് മുതല്‍ ചിറക്കരത്താഴം വരെ നടത്തിയ പ്രചാരണജാഥയുടെ സമാപന സമ്മേളനം സി.പി.എം ജില്ല കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡന്‍റുമായ പി.വി. സത്യന്‍ ഉദ്ഘാടനം ചെയ്തു. സംയുക്തസമിതി നേതാക്കളായ യു.എസ്. ഉല്ലാസ് കൃഷ്ണന്‍, കെ. രവീന്ദ്രന്‍, ബി. മധുസൂദനന്‍ പിള്ള, ആര്‍. അനില്‍കുമാര്‍, എസ്. സുജാത്മജ, മിനിമോള്‍ ജോഷ്, ബി. സുദര്‍ശന്‍പിള്ള, എസ്. റീജ, ബിന്ദു സുനില്‍, ആര്‍. രാജേഷ്, എല്‍. വിജയന്‍, പ്രവീന്ദ്രന്‍, പ്രവീണ്‍ചിറക്കര, ജെ.എസ്​. രതീഷ്, എന്‍. ജോഷ്, അനിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.