അനുമോദിച്ചു

ഇരവിപുരം: അനിമേഷൻ ഫിലിം ഡിസൈനിങ്ങിൽ യൂനുസ് കോളജിലെ വിദ്യാർഥിക്ക് ദേശീയതലത്തിൽ മികച്ച വിജയം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അലഹബാദ് ദേശീയതലത്തിൽ നടത്തിയ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽനിന്നുള്ള ഗൗതം കൃഷ്ണക്ക് മികച്ച വിജയം. യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ 2020 ബാച്ചിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. ദേശീയതലത്തിൽ മികച്ച (14 റാങ്ക്) വിജയം കരസ്ഥമാക്കിയ വിദ്യാർഥിയെ മാനേജ്‌മൻെറ് ആദരിച്ചു. കോളജ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ്, പ്രിൻസിപ്പൽ പി. ശ്രീരാജ്, വൈസ് പ്രിൻസിപ്പൽ ഡോക്ടർ നിജിൻ രാജ്, സിവിൽ വിഭാഗം മേധാവി പ്രഫ. ആർ. രജി എന്നിവർ പങ്കെടുത്തു. ചിത്രം: ഗൗതം കൃഷ്ണയെ നൗഷാദ് യൂനുസ് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.