ഇരവിപുരം: പുന്തലത്താഴം മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടർ ഇല്ലാത്തതിലും, ആവശ്യത്തിന് മരുന്നുകൾ ഇല്ലാത്തതിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നേതൃത്വത്തിൽ മൃഗാശുപത്രിയിൽ ഉപരോധസമരം നടത്തി. പൊലീസ് ജില്ല വെറ്ററിനറി കേന്ദ്രം അധികൃതരുമായി ബന്ധപ്പെട്ട്, പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കാമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. ഇവിടെ ഡോക്ടർ ഇല്ലാത്തതിനാൽ കൊറ്റങ്കരയിൽനിന്നാണ് ഇടക്ക് ഡോക്ടർ എത്തുന്നത്. മണ്ഡലം പ്രസിഡന്‍റ് റിയാസ് അയത്തിൽ, ഡിവിഷൻ പ്രസിഡന്‍റ് എം.എ.ബി. നിസാമുദ്ദീൻ, സെക്രട്ടറി റാഫി, നവാസ് അയത്തിൽ, സഫർ എന്നിവർ നേതൃത്വം നൽകി. super lead,,,തൃക്കോവിൽവട്ടം പഞ്ചായത്തിന് കളിസ്ഥലം യാഥാർഥ്യമാകുന്നു (ചിത്രം) കൊട്ടിയം: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ തൃക്കോവിൽവട്ടത്ത് ചെറുപ്പക്കാരുടെ ചിരകാല സ്വപ്നവും, ആവശ്യവുമായിരുന്ന കളിസ്ഥലം യാഥാർഥ്യമാകുന്നു. തൃക്കോവിൽവട്ടം പഞ്ചായത്തിന്‍റെ 2021-'22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽനിന്നും 50 ലക്ഷത്തോളം രൂപ മുടക്കി 50 സെന്‍റ് വസ്തു കുരീപ്പള്ളിയിൽ കളിസ്ഥലത്തിനും, അഞ്ച് സെന്‍റ് വസ്തു ബഡ്സ് സ്കൂളിനുംവേണ്ടി വാങ്ങി. ഇപ്പോൾ ബഡ്സ് സ്കൂൾ തൃക്കോവിൽവട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് അവിടെനിന്നും മാറ്റണമെന്ന് ഡയറക്ടറേറ്റിൽനിന്നും നിരവധി തവണ ആവശ്യപ്പെട്ടതുകൊണ്ടാണ് ബഡ്സ് സ്കൂളിന് സ്ഥലം വാങ്ങിയത്. പഞ്ചായത്ത് രൂപവത്കൃതമായ കാലം മുതലുള്ള ആവശ്യം ആയിരുന്നു കളിസ്ഥലം എന്നത്. സ്റ്റേഡിയത്തിന്‍റെ നിർമാണം കൂടി പൂർത്തിയായാൽ യുവ കായിക പ്രതിഭകൾക്ക് സൗകര്യമൊരുക്കുന്നതിൽ പഞ്ചായത്ത് പൂർണമായും വിജയിക്കും. 55 സെന്‍റ് വസ്തുവിന്‍റെ രജിസ്ട്രേഷൻ കണ്ണനല്ലൂർ സബ് രജിസ്ട്രാർ ഓഫിസിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൽ. ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. സജീവ്, വൈസ് പ്രസിഡന്‍റ് ആർ. സതീഷ് കുമാർ, അലിയാരു കുട്ടി, ബിനു പി. ജോൺ, പി. ഷിബുലാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എൻ. അജിത്, മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് പ്രസിഡന്‍റ് ടി. വിജയകുമാർ, തൃക്കോവിൽവട്ടം പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ. മനോജ് കുമാർ, എം. രാധാകൃഷ്ണപിള്ള, സബ് രജിസ്ട്രാർ ഓഫിസർ ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.