കൊട്ടിയം: എൻ.എസ് പബ്ലിക് ലൈബ്രറി 'കേരള നവോത്ഥാനവും വിജ്ഞാന സമൂഹവും' വിഷയത്തിൽ നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്. നാസർ ഉദ്ഘാടനം ചെയ്തു. പി.ആർ.ഡി മുൻ ഡയറക്ടർ പി.എസ്. രാജശേഖരൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്‍റ് ഡി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രൻ, ഡോ. മാനുവൽ ഫെലിസ്, ജില്ല ലൈബ്രറി കൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി ഡി. സുകേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് എന്നിവർ സംസാരിച്ചു. മദ്യപാനം വിലക്കിയതിലുള്ള വിരോധം: യുവതിയെ ആക്രമിച്ചയാൾ പിടിയിൽ പാരിപ്പള്ളി: സ്ഥിരമായി കടയിൽ മദ്യപിച്ചുവരുന്നത് വിലക്കിയതിലുള്ള വിരോധം നിമിത്തം യുവതിയെ ആക്രമിച്ചയാളെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ വട്ടക്കുഴിക്കൽ ജോസ് വില്ലയിൽ ജോസ് (38) ആണ് പിടിയിലായത്. യുവതി നടത്തിവരുന്ന ഹോട്ടലിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതിനാൽ പ്രതിയെ കടയുടമയായ യുവതിയുടെ ഭർത്താവ് വിലക്കിയിരുന്നു. ഈ വിരോധത്താൽ 30ന് വൈകീട്ട് 5.30 ഓടെ കടയിൽ അതിക്രമിച്ചുകയറി അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ്കുമാർ, രാമചന്ദ്രൻ, എസ്.സി.പി.ഒ ശ്രീകുമാർ, ഷാജി, സി.പി.ഒ സജി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.