അനുമോദിച്ചു

അഞ്ചൽ: സിവിൽ സർവിസ് (ഐ.എഫ്.എസ്) പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും ദേശീയ തലത്തിൽ ഏഴാം റാങ്കും നേടിയ അഞ്ചൽ സ്വദേശി ജോബിൻ എബ്രഹാം ജോർജിനെ അഞ്ചൽ സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ . മുൻ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സുഹൃദ് വേദി രക്ഷാധികാരി ഡോ.പി.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് കുട്ടി, എസ്. ദേവരാജൻ, അനീഷ് കെ. അയിലറ, എ.ജെ. പ്രദീപ്, കെ. യശോധരൻ, തോമസ് കുട്ടി ശംകരത്തിൽ, എൻ.കെ. ബാലചന്ദ്രൻ, സണ്ണി ജോർജ്, വേണുഗോപാൽ, മുരളീധരൻ, അഞ്ചൽ ജഗദീശൻ എന്നിവർ സംസാരിച്ചു. ചിത്രം: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജോബിൻ എബ്രഹാം ജോർജിനെ മുൻ മന്ത്രി കെ. രാജു അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.