അനുമോദിച്ചു

ചിത്രം- ശാസ്താംകോട്ട: പോരുവഴി പരവട്ടം ജ്ഞാനസംവർധിനി ഗ്രന്ഥശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ . ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് സിബി ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ ഷീജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. രവി, വിനു ഐ. നായർ, ഗ്രന്ഥശാല സെക്രട്ടറി സുരേഷ്, ലൈ​േബ്രറിയൻ എൻ. വിജയൻ എന്നിവർ സംസാരിച്ചു. ചിത്രം- അംഗൻവാടി കെട്ടിടം ഉദ്ഘാടനം ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് പായിക്കുഴി 53ാം നമ്പർ അംഗൻവാടിക്ക്​ നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ. രാമചന്ദ്രൻ, വാർഡ് അംഗം എ. അജ്മൽ, ഗേളീ ഷൺമുഖൻ, എൻ. കൃഷ്ണകുമാർ, സുൽഫിയ ഷെറിൻ, ഇ. ലത്തീഫാ ബീവി, ആർ.ഡി. പത്മകുമാർ, ശ്രീലതാ പ്രകാശ്, നീതു എന്നിവർ സംസാരിച്ചു. ചിത്രം- അവശതകൾ മറന്ന്​ അവർ ഒത്തുകൂടി ഓച്ചിറ: അസുഖങ്ങളും അവശതകളും വകവെക്കാതെ അവർ മാതൃവിദ്യാലയത്തിൽ ഒത്തുകൂടി, അധ്യാപന കാലത്തെ കഥകളും അനുഭവങ്ങളും പങ്കിടാൻ. തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ ഏറെക്കാലം അധ്യാപകരായിരുന്നവരാണ് ഒത്തുകൂടിയത്. 86 വയസ്സുള്ള ശിവജി മുതൽ കഴിഞ്ഞ അധ്യയനവർഷം വിരമിച്ച അധ്യാപകർ വരെ പങ്കെടുത്തു. പണ്ട് പഠിപ്പിച്ച ക്ലാസ് മുറികൾ സന്ദർശിച്ചു. പൂർവ അധ്യാപക സംഘടനയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മുതിർന്ന അധ്യാപകൻ തഴവ ശിവജി ഉദ്ഘാടനം ചെയ്തു. ബി. സൗദാംബിക അധ്യക്ഷത വഹിച്ചു. പി.കെ. രാജൻ, ബി.എ. നൂർജഹാൻ, റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടർ ശിവരാമൻ, പ്രഥമാധ്യാപകരായി വിരമിച്ച രാധാകൃഷ്ണപിള്ള, രാജലക്ഷ്മി, എ.കെ. സലിംഷ, ഡി. സദാനന്ദൻ, കെ. രാജൻ, പി.ടി.എ പ്രസിഡന്‍റ് കെ. സതീശൻ, സ്റ്റാഫ് സെക്രട്ടിറി ജെ. വിനീഷ്, വിരുത്തേത്ത് ചന്ദ്രൻ, എസ്. റെജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.