കൊല്ലം: ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീശാക്തീകരണ തൊഴിൽ പരിശീലന പദ്ധതിയായ അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിങ്ങില്‍ ഒഴിവുള്ള ഒമ്പത് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസിന് മുകളില്‍ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധിയില്ല. മൂന്ന് മാസമാണ് പരിശീലന കാലാവധി. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഫീസിന്‍റെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കും. ജൂണ്‍ 29ന് വൈകീട്ട് അഞ്ചിന് മുമ്പായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ www.iiic.ac.in വെബ്‌സൈറ്റിലും 8078980000 നമ്പരിലും ലഭിക്കും. അപേക്ഷ തീയതി നീട്ടി കൊല്ലം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയതായി ചെയര്‍മാന്‍ അറിയിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ നേരിട്ടും ഇ-മെയില്‍ മുഖേനയും അതാത് ജില്ല ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2749334, ഇ-മെയില്‍: kmtkollam@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.