വായനപക്ഷാചരണം

കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലി‍ൻെറ ആഭിമുഖ്യത്തില്‍ വായന ദിനാചരണവും വായന പക്ഷാചരണവും നടന്നു. മന്ത്രി ജെ. ചിഞ്ചുറാണി ജില്ലതല ഉദ്ഘാടനം നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം പി.കെ. ഗോപന്‍ തെരഞ്ഞെടുത്ത ഗ്രന്ഥശാലകള്‍ക്ക് 40000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ നൽകി പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. കൂടുതല്‍ ഗ്രന്ഥാലോകം വരിക്കാരെ ചേര്‍ത്ത കൊല്ലം ശാബിദിനികേതന്‍ പൊലീസ് ലൈബ്രറിക്കുള്ള പുരസ്ക്കാരം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം എസ്. നാസര്‍ നൽകി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്.എസ്. അരുൺ, സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി എന്‍. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍ സ്വാഗതവും കൊല്ലം താലൂക്ക് സെക്രട്ടറി എന്‍. ഷണ്‍മുഖദാസ് നന്ദിയും പറഞ്ഞു. ജില്ലതല ഉദ്ഘാടനം കൊല്ലം: ആഴമേറിയ വായനയിലൂടെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് പി.എന്‍. പണിക്കരുടെ സ്മരണാര്‍ഥം ആചരിക്കുന്ന വായനപക്ഷാചരണത്തി‍ൻെറ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കലക്ടർ. വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ പരന്ന വായനയാണ് മനുഷ്യ‍​ൻെറ മാനസിക വളർച്ചക്ക്​ ഏറ്റവും അനിവാര്യമെന്നും കലക്ടർ പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് പി.കെ. ഗോപന്‍ അനുസ്മരണം നടത്തി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍ വായനദിന പ്രതിജ്ഞ ചൊല്ലി. 19 മുതൽ ജൂലൈ ഏഴ് വരെയാണ് വായന പക്ഷാചരണം. ജില്ല ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ കെ.ബി. മുരളീകൃഷ്ണന്‍, ഡി. സുകേശന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്.എസ്. അരുണ്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആര്‍.എസ്. രശ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.