കൊല്ലം: ഡെമോക്രാറ്റിക് ഫോറം നേതാക്കളായ പി.എസ്. നടരാജൻ, മൈലക്കാട് മുഹമ്മദാലി, വെളിന്തറ പാപ്പച്ചൻ എന്നിവരുടെ അനുസ്മരണ സംഗമം ഫോറം ജില്ല കർമസമിതിയുടെ നേതൃത്വത്തിൽ നടത്തി. തകിടി കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്‍റ് കെ.പി. ജോർജ് മുണ്ടയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ഡി.എം.എ. സലിം അധ്യക്ഷതവഹിച്ചു. എം. ഇബ്രാഹിംകുട്ടി, ഫാ. ഗീവർഗീസ് തരകൻ, ആർ. ശരത്കുമാർ, പ്രഫ. ഡി.സി. മുല്ലശ്ശേരി, മംഗലത്ത് നൗഷാദ്, കെ. ജോൺ ഫിലിപ്പ്, ഫിലിപ്പ് മേമഠം, കിളികൊല്ലൂർ രംഗനാഥ്, അഡ്വ. സുഖിരാജൻ, കൊല്ലം ശേഖർ, കെ. രമാദേവി, എ. സൗദ, നേഹ മരിയ ജോർജ് എന്നിവർ സംസാരിച്ചു. ....kc+kw+ke....must..... വരവേൽപ് നൽകും കൊല്ലം: മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ല പര്യടനത്തിന് വരവേൽപ് നൽകാൻ എസ്.ടി.യു ജില്ല കമ്മിറ്റി തീരുമാനിച്ചു. എല്ലാ യൂനിയൻ നേതാക്കളും തൊഴിലാളികളും പരിപാടിക്കെത്തണമെന്ന് ജില്ല പ്രസിഡന്‍റ് കക്കാകുന്ന് ഉസ്മാൻകുഞ്ഞും സെക്രട്ടറി താഷ്ക്കന്റ് കാട്ടിശ്ശേരിയും അറിയിച്ചു. തൊഴിലാളികളുടെ അഫിലിഷേയൻ പൂർത്തീകരിച്ച് പട്ടിക സഹിതം 21 നകം ജില്ല കമ്മിറ്റിയിൽ എത്തിക്കണമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.