പ്രതിഷേധിച്ചു

കൊല്ലം: മുഖ്യമന്ത്രി രാജി​െവക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ് കൊല്ലം, ഇരവിപുരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കൊല്ലം ബ്ലോക്ക് പ്രസിഡന്‍റ്​ ആർ. രമണൻ അധ്യക്ഷത വഹിച്ചു. കെ. ബേബിസൺ, എസ്.വിപിനചന്ദ്രൻ, അൻസാർ അസീസ്, ആദിക്കാട് മധു, ജോർജ്​ ഡി. കാട്ടിൽ, എം. നാസർ, ആനന്ദ് ബ്രഹ്മാനന്ദ്, കോതേത്ത് ഭാസുരൻ, പൊന്നമ്മ മഹേശ്വരൻ, ശാന്തിനി ശുഭദേവൻ, ഹംസത്ത് ബീവി, പി. ലിസ്റ്റൺ, എം.കമറുദ്ദീൻ, മഷ്കൂർ പള്ളിമുക്ക്, എ. ശിവരാജൻ, ശിവപ്രസാദ്, മുണ്ടയ്ക്കൽ ജോൺസൺ, ശശിധരൻ പിള്ള, മോഹൻ ബോസ്, ശങ്കരനാരായണപിള്ള, കുരീപ്പുഴ യഹിയ, ബിജു മതേതര എന്നിവർ നേതൃത്വം നൽകി. തേവള്ളി പാലം ഇരുട്ടിലായിട്ട് മൂന്നാഴ്ച : നടപടിയെടുക്കാതെ അധികൃതര്‍ (ചിത്രം) * കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത് അഞ്ചാലുംമൂട്: തേവള്ളി പാലത്തിലെ തെരുവ് വിളക്കുകള്‍ മിഴി അടച്ചിട്ട് മൂന്നാഴ്ചയായിട്ടും ഇടപെടാതെ അധികൃതര്‍. അഞ്ച് കോര്‍പറേഷന്‍ ഡിവിഷനിലെയും രണ്ട് പഞ്ചായത്തിലെയും ജനങ്ങള്‍ നഗരത്തിലെത്താന്‍ കൂടുതല്‍ ആശ്രയിക്കുന്നത്​ തേവള്ളി പാലമാണ്​. പാലത്തിലെ തെരുവ് വിളക്കുകള്‍ കത്താതായതോടെ കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പാലം അവസാനിക്കുന്നതിന് സമീപത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട നിർമാണപ്രവര്‍ത്തനങ്ങള്‍ പു​േരാഗമിക്കുന്നുണ്ട്. ഇതിനുപയോഗിക്കുന്ന യന്ത്രങ്ങളും വീപ്പകളും മറ്റും പാലത്തിന്‍റെ വശങ്ങളിലാണ് ​െവച്ചിരിക്കുന്നത്. രാത്രിയില്‍ മതിയായ വെളിച്ചമില്ലാത്തതിനാല്‍ പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ ഈ വീപ്പകളിലും മറ്റും തട്ടി അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണ്. പാലത്തിന്‍റെ ഇരുവശങ്ങളിലായി 19 വൈദ്യുതി വിളക്കുകള്‍ ഉണ്ടെങ്കിലും ഒന്നുപോലും കത്തുന്നില്ല കാല്‍നടക്കാര്‍ ഇതുവഴി വരുന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ജീവന്‍ പണയം ​െവച്ചാണ് കടന്നുപോകുന്നത്. സമീപത്തെ കടവൂര്‍ പള്ളിയില്‍ പോയി തിരിച്ച് പോകുന്നവരും ഇരുട്ടില്‍ ബുദ്ധിമുട്ടുകയാണ്. പാലം ഇരുട്ടിലായതോടെ കോഴിമാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നത്​ വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ടുകള്‍ കായലരികത്തുള്ള വീടുകള്‍ക്ക് മുന്നിലേക്കാണ് ഒഴുകിയെത്തുന്നത്. കനത്ത മഴയും കൂടിയെത്തിയതോടെ തേവള്ളി പാലം വഴിയുള്ള യാത്ര കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.