ശാസ്താംകോട്ട: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് പടിഞ്ഞാറ്റംമുറി യൂനിറ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശൂരനാട് വടക്ക് 16ാം വാർഡിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക് നിർമാണ ഫാക്ടറിക്കെതിരെ പ്രതിഷേധമുയർത്തിയാണ് സംഘടിപ്പിച്ചത്. അഴകിയകാവ് ഗവ. എൽ.പി.എസ് ജങ്ഷൻ മുതൽ ആലുംമുക്ക് വരെയാണ് ജാഥ നടന്നത്. സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.വിജയലക്ഷ്മിയും, സമാപന സമ്മേളനം പഞ്ചായത്തംഗം കെ. പ്രദീപും ഉദ്ഘാടനം ചെയ്‌തു. എം.എസ്.സൂര്യ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തംഗം ശ്രീലക്ഷ്മി ബിജു, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കളീക്കത്തറ രാധാകൃഷ്ണപിള്ള, ആക്ഷൻ കൗൺസിൽ ചെയർമാൻ നളിനാക്ഷൻ എന്നിവർ സംസാരിച്ചു. തെരുവുനായ് ശല്യത്തിൽ വലഞ്ഞ് ശാസ്താംകോട്ട ടൗണും ഗ്രാമപ്രദേശങ്ങളും ശാസ്താംകോട്ട: ടൗണിലടക്കം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം അതിരൂക്ഷമെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർഥികളടക്കം നിരവധി പേർക്കാണ് കടിയേറ്റത്. സന്ധ്യ കഴിഞ്ഞാൽ ടൗണിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായ്ക്കളെ ഭയന്ന് ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപം നായ്ക്കളുടെ വന്ധ്യംകരണത്തിനായി കെട്ടിടം തുറന്നിരുന്നു. മുമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും അയൽ പഞ്ചായത്തുകളിൽ നിന്നും പിടികൂടുന്ന നായ്ക്കളെ ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം ശാസ്താംകോട്ടയിലെ വിവിധ ഭാഗങ്ങളിൽ തുറന്ന് വിടുന്നതായിരുന്നു പതിവ്. ഇതാണ് നായ് ശല്യം രൂക്ഷമാകാനുള്ള കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇതിനാൽ വന്ധ്യംകരണ ശാലയ്ക്കൊപ്പം നായ്ക്കളെ സംരക്ഷിക്കാനും പരിപാലിക്കാനും മറ്റൊരു ഷെൽട്ടർ കൂടി നിർമിച്ചാൽ ഒരു പരിധിവരെ നായ് ശല്യം കുറക്കാൻ കഴിയുമെന്നും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.