അനുശോചിച്ചു

കൊല്ലം: കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന അറബിക് സ്പെഷൽ ഓഫിസറുമായിരുന്ന എം. ഇമാമുദ്ദീന്‍റെ നിര്യാണത്തിൽ കൊല്ലം മുസ്​ലിം അസോസിയേഷൻ അറബിക് അക്കാദമി . അക്കാദമി ഡയറക്ടർ എം.എ. സമദ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.എം. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.എം. മുഹമ്മദ് ബഷീർ, വി.എ. നദീർ, എ. അമാനുല്ല ഖാൻ, നാസിമുദ്ദീൻ, എ. അബ്ദുൽ റഹുമാൻ, നാസറുദ്ദീൻ മന്നാനി, പ്രഫ. എ. ഷറഫുദ്ദീൻ, ഫൗസിയ, എം. കമാലുദ്ദീൻ, വി.കെ. ആസാദ് മൗലവി, മാമ്പുഴ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണം; സെമിനാര്‍ നടത്തി കൊല്ലം: ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസും ഫാത്തിമമാതാ കോളജും ചേർന്ന് നടത്തിയ സെമിനാര്‍ കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ.എം.ആര്‍. ഷെല്ലി ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം മേധാവി പി. നിഷ തോമസ് അധ്യക്ഷത വഹിച്ചു. ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.ആര്‍. സന്ധ്യ ക്ലാസ് നയിച്ചു. ഫാത്തിമ മാതാ സിവില്‍ സർവിസ് അക്കാദമിയും എറണാകുളം സോഷ്യല്‍ ടൗണ്‍ എന്‍.ജി.ഒയും ചേർന്ന് തയാറാക്കിയ വിത്തുകളുടെ വിതരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.