കൊട്ടാരക്കര : സംസ്ഥാന വനിത കമീഷന്‍റെ നേതൃത്വത്തിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തും കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫിസും സംയുക്തമായി സ്ത്രീ സുരക്ഷാ നിയമങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. വനിത കമീഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് എം. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് അംഗങ്ങളായ സജനി ഭദ്രൻ, ദിവ്യ സജിത്, ഗീത ജോർജ്, മിനി അനിൽ, സി.ഡി.പി.ഒ ലേഖ, സ്ഥിരംസമിതി അധ്യക്ഷൻ എ. അഭിലാഷ്, സെക്രട്ടറി എസ്. അജയരാജ് എന്നിവർ സംസാരിച്ചു. ബീന വിൻസെന്‍റ് ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.