ചുമതലയേറ്റു

ചിത്രം- ചവറ: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി പുത്തന്‍ കോവില്‍ വാര്‍ഡ് അംഗം കെ. ബാബു . വരണാധികാരിയായ കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍.എസ്.പി ചവറ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടു തവണ ചവറ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തട്ടാശ്ശേരി യൂനിറ്റ് പ്രസിഡന്‍റാണ്. പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എസ്. തുളസീധരന്‍പിള്ളയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആര്‍.എസ്.പി ഭരിക്കുന്ന ഏക പഞ്ചായത്താണ് ചവറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.