വഞ്ചനദിനം

കുണ്ടറ: രണ്ടാം പിണറായി സർക്കാറി‍ൻെറ ഒന്നാം വാർഷികം യു.ഡി.എഫ് പെരിനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വഞ്ചനദിനമായി ആചരിച്ചു. ചെറുമൂട് മാർക്കറ്റ് ജങ്​ഷനിൽ നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി രഘു പാണ്ഡവപുരം ഉദ്​ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ തോട്ടത്തിൽ ബാലൻ അധ്യക്ഷത വഹിച്ചു. പോൾ സേവ്യയർ, പെരിനാട് മുരളി ജോതിർനിവാസ്​, രാജു ഡി. പണിക്കർ, ഷർജു, വിശാഖ് ജോൺകുമാർ എന്നിവർ സംസാരിച്ചു. തണൽ നഗർ റസിഡന്‍റ്​സ്​ അസോസിയേഷൻ വാർഷികം കേരളപുരം: തണൽ നഗർ റസിഡന്‍റ്​സ്​ അസോസിയേഷ‍​ൻെറ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്‍റ്​ പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. തങ്കപ്പൻ ആചാരി, ട്രഷറർ കെ. കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.പി. ജോസഫ് (പ്രസി.), ഡയസ്​ ജോർജ്, ശിവൻകുട്ടിപിള്ള, രാജേശ്വരി (വൈ.​ പ്രസി.), എൻ. തങ്കപ്പൻ ആചാരി (സെക്ര.), എം.ജി. മുകേഷ്, ജയ സ്റ്റീഫൻ, ടി. ഗോപകുമാർ (ജോ. സെക്ര.), കെ. കൃഷ്ണൻ നായർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.