ജലനടത്തം

(ചിത്രം) പുനലൂർ: തെളിനീരൊഴുകും നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് പുനലൂർ നഗരസഭയിൽ സംഘടിപ്പിച്ചു. മലിനീകരണത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിന്​ കലയനാട് തോടാണ് നടത്തത്തിനായി തെരഞ്ഞെടുത്തത്. മലിനീകരണം കണ്ടെത്തിയ ഇടങ്ങളിൽ ജനകീയ ശുചീകരണ യജ്ഞം നടത്തും. മലിനീകരണം നേരിടുന്ന ഉറവിടങ്ങളിൽനിന്നുള്ള സാമ്പിളുകൾ ഗുണനിലവാര പരിശോധനക്കായി ശേഖരിക്കും. കലയനാട് ജങ്ഷനിൽ നടന്ന ജനകീയ ശുചീകരണ യജ്ഞ യോഗം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ നിമ്മി ഏബ്രഹാം അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, സ്ഥിരംസമിതി അധ്യക്ഷരായ ഡി. ദിനേശൻ, വസന്തരഞ്ജൻ, പി.എ. അനസ്, പുഷ്പലത, കൗൺസിലർമാരായ സതേഷ്, ഷാജിത , പ്രിയ പിള്ള , നാസില, ഹരിത കേരള മിഷൻ ആർ.പി. സ്മിത എന്നിവർ സംസാരിച്ചു. വി.ഒ.യു.പി സ്കൂൾ ജങ്ഷനിൽ റവ. പി. ഫിലിപ് ഫ്ലാഗ് ഓഫ് നടത്തി. ജല നടത്തത്തിന് ശാലോം സ്കൂൾ കുട്ടികൾ, ജൂനിയർ റെഡ്ക്രോസ് കുട്ടികൾ, എൻ.എസ്.വി.എച്ച്.എസ് എസ്.പി.സി കാഡറ്റുകൾ, എച്ച്.എം. അനിത, ശ്രീജിത്ത്​ എന്നിവർ നേതൃത്വം നൽകി. .............................. ജയന്തി സമാപനവും ബുദ്ധപൂർണിമ ഉത്സവവും ഇന്നു തുടങ്ങും പുനലൂർ: അംബേദ്​കർ ജയന്തി സമാപന സമ്മേളനവും ബുദ്ധപൂർണിമാ മഹോത്സവവും ഞായർ, തിങ്കൾ ദിവസങ്ങളിൽ പിറവന്തൂർ തച്ചക്കുളം സി.പി ഭവനിൽ നടക്കും. ഉച്ചക്ക് രണ്ടിന് 'ജാതിരഹിത സമൂഹം കേരളത്തിൽ' എന്ന വിഷയത്തിൽ ചർച്ച എലിക്കാട്ടൂർ വാർഡംഗം ഷേർളി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. സി.കെ. അനിൽകുമാർ വിഷയം അവതരിപ്പിക്കും. പി. തങ്കച്ചൻ അധ്യക്ഷതവഹിക്കും. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ബുദ്ധപൂർണിമ മഹോത്സവം പാവുമ്പ വാർഡംഗം ആർ. സോമരാജൻ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്ക് പഠനോപകരണവും സമ്മാനവും ചീവോട് വാർഡംഗം എ. നജീബ്ഖാൻ വിതരണം ചെയ്യും. അഡ്വ. പിറവന്തൂർ ശ്രീധരൻ അധ്യക്ഷതവഹിക്കും. അംബേദ്​കർ മിഷൻ, എസ്.കെ പഠനകേന്ദ്രം, റിപ്പബ്ലിക്കൻ സ്റ്റുഡൻറ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.