പുനലൂർ: കുറ്റാലം വെള്ളച്ചാട്ടത്തിൽ ബുധനാഴ്ച ഉണ്ടായ അപ്രതീക്ഷിതമായ വെള്ളപ്പാച്ചിൽ ഉരുൾപൊട്ടൽ മൂലമെന്ന് അധികൃതർ. വൈകീട്ട് പെട്ടെന്നുണ്ടായ കനത്ത മഴയിൽ കേരള അതിർത്തിയോട് ചേർന്നുള്ള കുറ്റാലം മലനിരകളിൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലമാണ് കുറ്റാലം പ്രധാന അരുവിയിൽ അടക്കം വെള്ളം കൂടിയതെന്ന് അധികൃതർ പറഞ്ഞു.
പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ രണ്ട് സ്ത്രീകൾ മരിച്ചു. മറ്റുള്ളവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. സേലം പൺതൊട്ടി സ്വദേശിനി കലാവതി, ചെെന്നെ സ്വദേശിനി മല്ലിക എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
അപകടത്തെ തുടർന്ന് വ്യാഴാഴ്ച സഞ്ചരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച മഴ കുറഞ്ഞതോടെ അരുവികളിലെ നീരൊഴുക്ക് കുറഞ്ഞ് അപകടാവസ്ഥ മാറി. വെള്ളിയാഴ്ച മുതൽ നിയന്ത്രണം മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.