കൊല്ലം കോർപറേഷന് കീഴിലുള്ള പ്രത്യാശ ക്ലിനിക്കി​െൻറ ഉദ്​ഘാടനം മേയർ പ്രസന്ന ഏണസ്​റ്റ്​ നിർവഹിക്കുന്നു

കൊല്ലം ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജം

കൊല്ലം: കോവിഡ് രണ്ടാംവ്യാപനത്തെ പ്രതിരോധിക്കുന്നതി​െൻറ ഭാഗമായി മുന്‍കരുതലെന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജമാക്കി.

ജില്ല ഹോമിയോപ്പതി വകുപ്പി​െൻറ സഹകരണത്തോടെ കോര്‍പറേഷന്‍ പരിധിയിലുള്ള ഏഴ ്​ ഹോമിയോപ്പതി ക്ലിനിക്കുകളില്‍ പ്രത്യാശ പോസ്​റ്റ്​ കോവിഡ് ക്ലിനിക്കുകള്‍ മേയര്‍ പ്രസന്ന ഏണസ്​റ്റ്​ ഉദ്ഘാടനം നിര്‍വഹിച്ചു.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അഡീഷനല്‍ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, ഹോമിയോപ്പതി ഡി.എം.ഒ ഡോ. സി.എസ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

പന്മന വലിയം മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ആരംഭിച്ച ഡി.സി.സി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ഡോ.സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തേവലക്കര അയ്യന്‍കോയിക്കല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ഡി.സി.സി എം.എല്‍.എ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കേന്ദ്രത്തില്‍ സി കാറ്റഗറി കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ ആരംഭിച്ചു. 20 കിടക്കകളുള്ള കേന്ദ്രത്തില്‍ വെൻറിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ളവ ലഭ്യമാണ്.

രണ്ട് ഡോക്ടര്‍മാര്‍, 20 ജീവനക്കാര്‍ എന്നിവരെ താല്‍ക്കാലികമായി നിയമിച്ചു. താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാൻറ്​ സ്ഥാപിച്ച് ഓക്‌സിജന്‍ ലഭ്യതയും ഉറപ്പുവരുത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കോവിഡ് രോഗികളെ ചികിത്സിക്കാന്‍ 100 കിടക്കകളുള്ള സി.എസ്.എല്‍.ടി.സി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ പത്ത് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുതല ജാഗ്രത സമിതികളും സജീവമാണ്. 250 പള്‍സ് ഓക്‌സീമിറ്റര്‍ വാങ്ങിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കി. താലൂക്ക് ആശുപത്രിയിലെ കോവിഡ് ഇതര ചികിത്സ മുടക്കമില്ലാതെ നടത്താന്‍ കോവിഡ് പരിശോധന ബഡ്‌സ് സ്‌കൂളിലേക്ക് മാറ്റിയിരുന്നു. നഗരസഭയയിലും തൊട്ടടുത്ത ജില്ലയിലും കോവിഡ് മൂലം മരിച്ചവരെ സംസ്‌കരിക്കാന്‍ നഗരസഭ ക്രിമറ്റോറിയത്തില്‍ സൗകര്യമൊരുക്കിയതായി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അറിയിച്ചു.

പ്രതിരോധ പ്രര്‍ത്തനങ്ങള്‍ക്കായി താലൂക്ക് ഹോസ്പിറ്റല്‍, മൈനാഗപ്പള്ളി പി.എച്ച്.സി എന്നിവിടങ്ങളില്‍ 50 ലക്ഷം രൂപ വകയിരുത്തി. അണുമുക്ത ചവറ എന്ന ലക്ഷ്യത്തോടെ ചവറ ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശാസ്താംകോട്ട ബ്ലോക്കിലെ മൈനാഗപ്പള്ളിയില്‍ കോവിഡ് പ്രതിരോധ യോഗം ചേര്‍ന്നു.

നിലവില്‍ ക​െണ്ടയ്​ന്‍മെൻറ്​ സോണുകളായ മൈനാഗപ്പള്ളി, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു. സന്നദ്ധ സേനാംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡ്​ തലത്തില്‍ വാട്‌സ്ആപ് ഗ്രൂപ് രൂപവത്​കരിച്ച് പ്രതിരോധ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അന്‍സര്‍ ഷാഹി പറഞ്ഞു.

Tags:    
News Summary - More covid treatment centers are set up in Kollam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.