കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂട്ടിക്കട യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ കൂട്ടിക്കട ജങ്ഷനിൽ റോഡിലെ കുഴികൾ അടക്കുന്നു
കൊട്ടിയം: ദേശീയ വ്യാപാരിദിനാചരണ ഭാഗമായി റോഡിലെ കുഴികൾ അടച്ച് വ്യാപാരികൾ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂട്ടിക്കട യൂനിറ്റിലെ വ്യാപാരികളാണ് റോഡിലെ കുഴികളടച്ചത്. കൂട്ടിക്കട ജങ്ഷനിൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് റോഡിൽ കുഴികൾ രൂപപ്പെട്ടിരുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും പതിവായിരുന്നു. റെയിൽവേ ഗേറ്റിനടുത്തുള്ള റോഡ് ടാർ ചെയ്യേണ്ടതും കുഴികൾ അടക്കേണ്ടതും റെയിൽവേ അധികൃതരാണ്.
നാട്ടുകാരും വ്യാപാരികളും പലതവണ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലം കാണാതെ വന്നതോടെയാണ് വ്യാപാരികൾ കുഴിയടക്കാനിറങ്ങിയത്. ഇതൊടൊപ്പം ചികിത്സ സഹായ വിതരണവും പതാക ഉയർത്തലും മധുരപലഹാര വിതരണവും നടന്നു. യൂനിറ്റ് പ്രസിഡന്റ് സതീഷ് കുമാർ, സെക്രട്ടറി റാഫി കൂട്ടിക്കട, ഷാജഹാൻ, ബി.എസ്. സജീവ്, ബാലചന്ദ്രൻ, ഷെരീക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.