കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ചായ ഗ്ലാസ് കൊണ്ട് ആക്രമിച്ചയാൾ പിടിയിൽ. കോട്ടാത്തല സരിഗ ജങ്ഷന് സമീപം ഷിബു വിലാസത്തിൽ ഷിബു (41) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര ബസ് സ്റ്റാൻഡിനുളളിൽ വച്ചാണ് ജീവനക്കാരനെ അക്രമിച്ചത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറായിരുന്ന ഒറ്റപ്പാലം സ്വദേശി സൈനൂജിനാണ് മർദനമേറ്റത്. സൈനൂജ് സമീപത്തുളള കടയിൽ നിന്ന സമയത്ത് പ്രകോപിതനായ പ്രതി ചായ ഗ്ലാസ് കൊണ്ട് അക്രമിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പരിക്കേൽപ്പിച്ചതിനും ഷിബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു . ഷിബു കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കൊട്ടാരക്കര സി.ഐ ജയകൃഷ്ണൻ, എസ്. ഐ അഭിലാഷ്, എസ്. സി. പി. ഒ മാരായ ദീപക്, സിജു, സി.പി.ഒ അസർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.