കൊല്ലം: മദ്യലഹരിയില്‍ മാതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന് പിടിയില്‍. തങ്കശ്ശേരി ഈസ്റ്റ് വെസ്റ്റ് നഗര്‍ താരാട്ട് വീട്ടില്‍ ഫെലിക്സാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കത്തി ഉപയോഗിച്ച് അമ്മ ടെല്‍മ മാര്‍ട്ടിന്റെ കഴുത്തില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേറ്റില്ല. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
ടെല്‍മയെ നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി. ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ ആശ, എ.എസ്.ഐമാരായ നിസാം, സുനില്‍കുമാര്‍, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ അബു താഹീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.