പിണങ്ങിക്കഴിയുന്ന ഭാര്യയുടെവീട്ടിൽ അതിക്രമം കാട്ടിയയാളെ അറസ്റ്റ് ചെയ്തു

അഞ്ചൽ: ഒരു വർഷത്തോളമായി പിണങ്ങിക്കഴിയുന്ന ഭാര്യയുടെ  കുടുംബ വീട്ടിലെത്തി അതിക്രമം കാട്ടിയാളെ ഏരൂർ എസ്.ഐ ശരലാലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂർ ശാസ്താംകോണം അമ്പലം താഴത്ത് വീട്ടിൽ ബിബിൻ ലാലു (24) വാണ് അറസ്റ്റിലായത്. ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഒരു വർഷത്തോളമായി രക്ഷാകർത്താക്കളോടൊപ്പം ഏരൂരിലെ കുടുംബവീട്ടിലാണ് താമസം.

കഴിഞ്ഞ പന്ത്രണ്ടാം തീയതി വൈകിട്ട് മൂന്നുമണിയോടെ ബിബിൻ ലാലു ഭാര്യാ വീട്ടിലെത്തി ഭാര്യയെയും ഭാര്യാ മാതാവിനെയും മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും മുറ്റത്തിരുന്ന ഭാര്യയുടെ സ്കൂട്ടർ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. ഇതിനെത്തുടർന്നു് ഭാര്യയും  മാതാവും ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഉടൻതന്നെ പൊലീസ് നടപടി ആരംഭിക്കുകയും  തിരച്ചിലിനെത്തുടർന്ന് ആലഞ്ചേരി ബിയർ പാർലറിൽ നിന്നും ബിബിൻലാലുവിനെ പിടികൂടുകയായിരുന്നു. നിരവധി അടിപിടി കേസുകളിലും പ്രതിയാണ് ബിബിൻ ലാലു വെന്ന് പൊലീസ് പറഞ്ഞു. എസ് .ഐ ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ്, അരുൺ, മുഹമ്മദ് അസർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ്  പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Man arrested for trespassing at wife's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.