Representational Image

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്​റ്റില്‍

കൊല്ലം: പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍. ഉമ്മന്നൂര്‍ വില്ലേജില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം മിഥുന്‍ ഭവനില്‍ മിഥുന്‍ (18) ആണ് പൊലീസ് പിടിയിലായത്.

ഇയാള്‍ കഴിഞ്ഞ ആറിന് രാത്രി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന്​ വിളിച്ചിറക്കി തമിഴ്‌നാട്ടിലെ മധുരയിലുള്ള ഇയാളുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്​റ്റര്‍ ചെയ്ത കേസിലാണ് അറസ്​റ്റ്​. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവും പെണ്‍കുട്ടിയും മധുരയിലുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരുവ​െരയും മധുരയിലെ ബന്ധുവീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് വരുകയായിരുന്നു.

ചാത്തന്നൂര്‍ അസിസ്​റ്റൻറ്​ കമീഷണര്‍ ഗോപകുമാര്‍ ബിയുടെ നിർദേശാനുസരണം കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍ യു.പിയുടെ നേതൃത്വത്തില്‍ കൊട്ടിയം സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത് ജി. നായര്‍, ഷിഹാസ്, അഷ്​ടമന്‍, റഹീം, എ.എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ സീനു, സി.പി.ഒ മാരായ രമ്യ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Man arrested for abducting girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.