റിച്ചിൻ
ഇരുചക്രവാഹന മോഷണ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ
കൊല്ലം: ഇരുചക്ര വാഹന മോഷണ സംഘത്തിലെ മുഖ്യ പ്രതി പിടിയിലായി. ഇരവിപുരം കാക്കത്തോപ്പ് സിവിൽ നിവാസിൽ റിച്ചിനാണ് (22) പിടിയിലായത്. ഈ വർഷം ജനുവരിയിലാണ് പ്രതികൾ ആശ്രാമം ക്വാർട്ടേഴ്സിൽനിന്ന് ഇരുചക്രവാഹനം മോഷണം നടത്തിയത്.
ഈസ്റ്റ് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും സ്ഥിരമോഷ്ടക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘത്തെ തിരിച്ചറിയുകയായിരുന്നു. സംഘത്തിലെ പ്രധാനിയായ റിച്ചിനെതിരെ മറ്റ് മോഷണ കേസുകളും നിലവിലുണ്ട്. ഇയാളുടെ കൂട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും ഈസ്റ്റ് പൊലീസ് അറിയിച്ചു. എസ്.ഐമാരായ രഞ്ചു, വിഷ്ണു, ദിപിൻ, സി.പി.ഒമാരായ അനു, അനീഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.