kw+kc.....എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്: ചവറ ഡിവിഷൻ ജേതാക്കൾ

കരുനാഗപ്പള്ളി: എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവിൽ ചവറ ഡിവിഷൻ ഒന്നും കൊല്ലം ഡിവിഷൻ രണ്ടും ചാത്തന്നൂർ ഡിവിഷൻ മൂന്നും സ്ഥാനങ്ങൾ നേടി. കാമ്പസ്‌ വിഭാഗത്തിൽ കൊല്ലം ടി.കെ.എം കോളജ് കലാകിരീടം സ്വന്തമാക്കി. ഖാദിസിയ്യ വിമൻസ് കോളജ് ചവറ രണ്ടാം സ്ഥാനവും എച്ച്.കെ.എം ട്രെയിനിങ് കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 629 പോയന്‍റ് നേടിയാണ് ചവറ കലാകിരീടത്തിലെത്തിയത്. ചവറ ഡിവിഷനിൽനിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച സമീർ സർഗപ്രതിഭയും കരുനാഗപ്പള്ളി ഡിവിഷനിൽനിന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച സഫ്‌വാൻ കലാപ്രതിഭയുമായി. സമാപനസംഗമം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ അബ്ദുൽ റഷീദ് സഖാഫി അധ്യക്ഷതവഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി സന്ദേശപ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ല പ്രസിഡന്റ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, തഴവ പഞ്ചായത്തംഗം ബഷീർ എവർമാക്സ്, എസ്.എം.എ ജില്ല സെക്രട്ടറി ശിഹാബ് ക്ലാപ്പന എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ധ്വജ തൈലാധിവാസം (ചിത്രം) ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പുതിയതായി പണിയുന്ന സ്വർണ കൊടിമരത്തിനായി തയാറാക്കിയ തേക്കിൻ തടി എണ്ണതോണിയിൽ നിക്ഷേപിക്കുന്ന ചടങ്ങായ ധ്വജ തൈലാധിവാസം നടന്നു. മുപ്പത്തിരണ്ടിൽപരം പച്ചമരുന്നുകൾ ചേർത്ത് ഒരുക്കിയെടുത്ത ഔഷധ എണ്ണയിൽ ആറുമാസക്കാലം തേക്കിൻ തടി നിക്ഷേപിച്ചു. ക്ഷേത്രത്തിൽ പ്രത്യേകമായി തയാറാക്കിയ അരയന്ന തോണിയിലാണ് തേക്കിൻ തടി നിക്ഷേപിച്ചത്. തന്ത്രി രമേശ്‌കുമാർ ഭട്ടതിരിയുടെയും വാസുദേവ ഭട്ടതിരിയുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ആർ. രാജേന്ദ്രൻ പിള്ള അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, പി.സി. വിഷ്ണുനാഥ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.