പ​ള്ളി​മു​ക്ക് മാ​ര്‍ക്ക​റ്റി​നു​ള്ളി​ല്‍ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച്​ നി​ർ​മി​ച്ച വ​ഴി​യി​ട വി​ശ്ര​മ​കേ​ന്ദ്രം പൂ​ട്ടി​ക്കി​ട​ക്കു​ന്നു

കു​ണ്ട​റ: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ 27 ല​ക്ഷം മു​ട​ക്കി കു​ണ്ട​റ പ​ള്ളി​മു​ക്ക് മാ​ര്‍ക്ക​റ്റി​നു​ള്ളി​ല്‍ നി​ര്‍മി​ച്ച വ​ഴി​യി​ട വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ദി​വ​സം ത​ന്നെ പൂ​ട്ടി​യ​താ​ണ്. നാ​ളി​തു​വ​രെ​യും ഒ​രു ദി​വ​സം പോ​ലും പ്ര​വ​ര്‍ത്തി​ക്കാ​തെ കേ​ന്ദ്രം ‘വി​ശ്ര​മ​ത്തി​ലാ​ണ്​’. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 31ന് ​ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി. ​ബാ​ള്‍ഡ്വി​നാ​ണ്​ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി കൊ​ട്ടി​ഘോ​ഷി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ക​യും അ​വ​യൊ​ക്കെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും പി​ന്നീ​ട് ഒ​രു ദി​വ​സം പോ​ലും പ്ര​വ​ര്‍ത്തി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും. അ​തേ ഗ​തി​യാ​ണ് ഈ ​വ​ഴി​യി​ട വി​ശ്ര​മ​കേ​ന്ദ്ര​ത്തി​നും.

Tags:    
News Summary - Wayside rest center at resting itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.