കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ​ക​ല്‍വീ​ട് കാടുകയറിയ നിലയിൽ

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടര വര്‍ഷം: കുണ്ടറ പകല്‍വീട് കാടുകയറുന്നു

കു​ണ്ട​റ: 2020 സെ​പ്​​റ്റം​ബ​ര്‍ എ​ട്ടി​ന് അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ​രി​ഹാ​ര​ക്കോ​ട് കോ​ള​നി​യി​ലെ പ​ക​ല്‍വീ​ട് തി​രി​ഞ്ഞു​നോ​ക്കാ​നാ​ളി​ല്ലാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. സം​സ്ഥാ​ന ഹൗ​സി​ങ്​ ബോ​ര്‍ഡി​ന്റെ കൊ​ല്ലം ഡി​വി​ഷ​ന്‍ ഓ​ഫി​സി​ന്റെ ചു​മ​ത​ല​യി​ലാ​ണ് കെ​ട്ടി​ട​നി​ര്‍മാ​ണം ന​ട​ത്തി​യ​ത്.

നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യി​ല്ല. ചു​റ്റു​മ​തി​ലും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളും ചെ​യ്തി​ല്ല. വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ഇ​തു​വ​രെ​യും എ​ടു​ത്തി​ട്ടി​ല്ല. ഇ​വി​ടേ​ക്ക് വാ​ങ്ങി​യ ടി.​വി ഉ​ള്‍പ്പെ​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് മ​റ്റെ​വി​ടെ​യോ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ ഇ​പ്പോ​ൾ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണോ എ​ന്നു​പോ​ലും നി​ശ്ച​യ​മി​ല്ല.

പ​ക​ല്‍വീ​ട് തു​റ​ന്ന് പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഭ​ര​ണ​ക​ക്ഷി​യാ​യ സി.​പി.​ഐ പ​ക​ല്‍വീ​ട് തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്നി​രു​ന്നു. കു​ണ്ട​റ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - Two-and-a-half years after inauguration- Kundara pakalveedu-no usage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.