കുണ്ടറ താലൂക്ക്​ ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ചില്ലെന്ന്​ പരാതി; പൊലീസ്​ ഇടപെട്ടു

കുണ്ടറ: ശ്വാസതടസ്സവുമായെത്തിയ രോഗിയെ കുണ്ടറ താലൂക്കാശുപത്രിയിൽ ചികിത്സിക്കാൻ അധികൃതർ തയാറായില്ലെന്ന് പരാതി.

കുമ്പളത്ത്​ നിന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ ശ്വാസംമുട്ടലുമായി എത്തിയ രോഗിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്​തതുമായി ബന്ധപ്പെട്ട തർക്കം പൊലീസ്​ ഇടപെടുന്നതിലേക്ക്​ നയിച്ചു.

ഡോക്ടർമാർ ഉൾപ്പെടെ അമ്പതിലധികം ജീവനക്കാരുള്ള ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കാത്തത് കൂടെ വന്നവർ ചോദ്യം ചെയ്തു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കുണ്ടറ പൊലീസ്​ സ്​ഥലത്തെത്തി ഇരുഭാഗത്തുള്ളവരുമായി സംസാരിച്ചു.

രോഗിയുടെ സ്ഥിതി ആധികാരികമായി പറയാൻ കഴിയുന്നത് ഡോക്ടർക്കാണെന്നും റഫർ ചെയ്ത ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഒടുവിൽ ​െപാലീസ്​ നിർ​േദശിച്ചു.

രോഗിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പേരയം ചോങ്കിൽ കോളനിയിൽ ഒറ്റക്ക് താമസിക്കുന്ന 45 കാരനായിരുന്നു രോഗി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.