കേരള സിറാമിക്സിന് ഏഴ് കോടി രൂപയുടെ പദ്ധതി; ശിലാ സ്ഥാപനം പത്തിന്

കുണ്ടറ: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കുണ്ടറ കേരള സെറാമിക്സ് ലിമിറ്റഡിന് ഏഴ് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

കമ്പനിയുടെ വർധിപ്പിച്ച ഉത്പാദനശേഷി കൈവരിക്കാനുള്ള പ്ലാന്‍റ്​, സാന്‍റ്​ വാഷിങ് പ്ലാന്‍റ്​, പുതിയ സാങ്കേതിക വിധ്യയിലധിഷ്ഠിതമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്‌ എന്ന് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ യുടെ ഓഫീസ് അറിയിച്ചു.

പദ്ധതികളുടെ ശിലാസ്ഥാപനം സെപ്റ്റംബർ 10 വെള്ളിയാഴ്ച 5 മണിക്ക് മന്ത്രി പി.രാജീവ് നിർവഹിക്കും. പി.സി വിഷ്ണുനാഥ് എം എൽ എ അധ്യക്ഷത വഹിക്കും. എൻ കെ പ്രേമചന്ദ്രൻ എം പി,മുൻ മന്ത്രി ജെ മേഴ്സികുട്ടിയമ്മ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ ഇളങ്കോവൻ ഐ എ എസ്, എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, സെറാമിക്സ് മാനേജിങ് ഡയറക്ടർ സതീഷ് കുമാർ പി, ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, റിയാബ് ചെയർമാൻ ഡോ ആർ അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയദേവി മോഹൻ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ജില്ലാ പഞ്ചായത്ത് അംഗം സി ബാൾഡ്വിൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാം, പേരയം ഗ്രാമ പഞ്ചായത്ത് അംഗം സിൽവി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.

Tags:    
News Summary - seven crore project for Kerala Ceramics; Stone Foundation Ten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.