നടൻ കുണ്ടറ ജോണിക്ക് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യചുംബനം
നൽകുന്ന മകൾ ആഷിമ. ഭാര്യ സ്റ്റെല്ല സമീപം
കുണ്ടറയെ തനിച്ചാക്കി ജോണി യാത്രയായി
കുണ്ടറ: പിറന്ന നാടിന്റെ നാമം സ്വന്തം പേരിനോട് ചേര്‍ത്ത ജോണി കുണ്ടറയെ തനിച്ചാക്കി യാത്രയായി. പ്രശസ്തരടക്കം ആയിരങ്ങള്‍ ആദരവർപ്പിക്കാന്‍ കുണ്ടറ കാഞ്ഞിരകോട് കുരുവിക്കാടിന് സമീപത്തെ വീട്ടിലും കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയത്തിലും എത്തി.
സന്തത സഹചാരികളായിരുന്നവര്‍ അന്ത്യയാത്രക്കുള്ള ഒരുക്കങ്ങളിലും സജീവമായിരുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, എം.എല്‍.എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, എം. നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്തംഗം ബി. ജയന്തി, മുന്‍മന്ത്രി ഷിബു ബേബിജോണ്‍, നടന്മാരായ രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്, സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി ബി. രാകേഷ്, നിര്‍മാതാവ് ജി. സുരേഷ് കുമാര്‍.
സെഞ്ച്വറി ബാബു, മുന്‍ എം.പി പി. രാജേന്ദ്രന്, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ആര്. സേതുനാഥ്, ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സൂരജ് രവി, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി സുരേഷ്കുമാര്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.എസ്. ശ്യാംകുമാര്‍, മിമിക്രി ആര്‍ട്ടിസ്റ്റ് ജോസഫ് വില്‍സണ്‍ തുടങ്ങി നിരവധി പേര് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.