Representational Image
കൊല്ലം: ഓണക്കാലത്ത് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. ഈ മാസം 30 യാത്രകളുണ്ടാകും. 13ന് രാവിലെ അഞ്ചിനാരംഭിക്കുന്ന ദ്വിദിന മൂന്നാര്‍ യാത്രക്ക് യാത്രക്കൂലിയും താമസവുമുള്‍പ്പെടെ 1450 രൂപ. 13ന് കോന്നി-കുംഭാവുരുട്ടി യാത്രയും 14ന് രാത്രി 10ന് തൃശൂര്‍ നാലമ്പല യാത്രയുമുണ്ട്. ആഗസ്റ്റ് 15 നാണ് കോട്ടയം നാലമ്പല യാത്ര. അന്നേദിവസം അമ്പനാട് ഹില്‍സിലേക്കും യാത്രയുണ്ട്. അമ്പനാട്- പാലരുവി- തെന്മല യാത്രക്ക് പ്രവേശന ടിക്കറ്റ് സഹിതം 770 രൂപയാണ് നിരക്ക്.
ആഗസ്റ്റ് 14, 19, 27, 30 ദിവസങ്ങളിലേക്കുള്ള ഗവിയാത്ര രാവിലെ അഞ്ചിന് കൊല്ലം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കും. ഭക്ഷണം ബോട്ടിങ്, പ്രവേശന ഫീസുകള്‍ ഉള്‍പ്പെടെ 1650 രൂപയാണ് നിരക്ക്. അല്‍ഫോന്‍സാമ്മയുടെ ജന്മദിനമായ ആഗസ്റ്റ് 19ന് കുടമാളൂരും തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഭരണങ്ങാനം പള്ളിയും കൃപാസനം, തങ്കി പള്ളി, പൂങ്കാവ് പള്ളി എന്നിവ സന്ദര്‍ശിക്കുന്ന തീര്‍ഥാടനം രാവിലെ ആറിന് ആരംഭിക്കും.
20 നാണ് പാണിയേലിപോര് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ആദ്യയാത്ര. 20ന് വാഗമണ്‍ ട്രിപ്പുണ്ടാകും. 27ന് ഇടുക്കി ഡാം - കാല്‍വരി മൗണ്ട്, കന്യാകുമാരി എന്നീ ഏകദിന ഉല്ലാസയാത്രകള്‍. 30ന് മൂന്നാര്‍, വയനാട് യാത്രകളും 31ന് പൊന്മുടി, അടവി-അച്ചന്‍കോവില്‍ യാത്രകളുമുണ്ടാകും. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും 9747969768, 9496110124, 7909159256.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.