വിനീത് വിജയൻ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊട്ടിയം: വിൽപനക്കായി കഞ്ചാവ് കൈവശം വെച്ച യുവാവിനെ കൊട്ടിയം െപാലീസ് പിടികൂടി. ഉമയനല്ലൂർ പണയിൽ വീട്ടിൽ വിനീത് വിജയൻ (29) ആണ് അറസ്റ്റിലായത്.
ഇയാൾ കൈവശം സൂക്ഷിച്ചിരുന്ന 400 ഗ്രാം കഞ്ചാവും െപാലീസ് കണ്ടെടുത്തു. മയ്യനാട് ആലുംമൂട്ടിൽ നിന്ന് ശനിയാഴ്ച പുലർച്ചയാണ് പിടികൂടിയത്. ഇയാൾ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് െപാലീസ് പറഞ്ഞു. കൊട്ടിയം എസ്.ഐ സുജിത് സി നായർ, എ.എസ്.ഐമാരായ സുനിൽകുമാർ, അഷ്ടമൻ, സി.പി.ഒ അനൂപ്, പ്രവീൻ ചന്ദ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.