ആന്‍റോ
Posted On
date_range Updated On
date_range ജോലിക്കു വന്ന വീട്ടിൽ മോഷണം; പ്രതി പിടിയിൽ
കൊട്ടിയം: ജോലിക്ക് വന്ന വീട്ടിൽ നിന്ന് മോഷണം നടത്തിയെന്ന പരാതിയിൽ പ്രതിയെ കൊട്ടിയം പൊലീസ് പിടികൂടി. മുഖത്തല പനയ്ക്കാലം നീതു ഭവനിൽ ആന്‍റോ (37) ആണ് പിടിയിലായത്.
20ന് തഴുത്തല ഭാഗത്തുള്ള ബൈജുവിന്‍റെ വീട്ടിൽ പെയിന്‍റിങ് ജോലിക്കായി വന്ന ഇയാൾ വീട്ടുകാർ സമീപത്തില്ലായിരുന്ന നേരത്ത് കിടപ്പുമുറിയിലെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന മൂന്നര പവനോളം വരുന്ന സ്വർണാഭരണങ്ങളും പതിനായിരത്തോളം രൂപയും മോഷ്ടിച്ചു എന്നാണ് പരാതി.
കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വീട് പെയിന്‍റിങ്ങിനെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.